ഹയർ സെക്കണ്ടറി പരീക്ഷയുടെ മാർക്ക്‌ലിസ്റ്റ് തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌താൽ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്.
നടപടിക്രമങ്ങൾ
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നിശ്ചിത അപേക്ഷ പൂരിപ്പിക്കണം (അപേക്ഷാ ഫോം ഇവിടെയുണ്ട്) . ഹയർ സെക്കണ്ടറി പരീക്ഷ ഏത് സ്‌കൂളിലാണോ എഴുതിയത് ആ സ്‌കൂളിലെ പ്രിൻസിപ്പാൾ, പ്രസ്തുത സർട്ടിഫിക്കറ്റ് തിരിച്ചു കിട്ടാത്ത വിധം നഷ്ട്ടപ്പെട്ടെന്നോ കേടുപാടുകൾ സംഭവിച്ചെന്നോ (ബാധകമായത് ) അപേക്ഷയിൽ സാക്ഷ്യപ്പെടുത്തണം .
അപേക്ഷയോടൊപ്പം താഴെ പറയുന്നവയും നൽകണം :
1. ഫീസ് ഒടുക്കിയതിൻറെ ഒറിജിനൽ ചെലാൻ : ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് 300 രൂപയാണ് ഫീസ്. ഈ തുക കേരളത്തിലെ ഏതെങ്കിലും ട്രഷറിയിൽ 0202 - 01 - 102 - 97 (03) Other Receipts എന്ന Head of Account ൽ അടച്ച് ആയതിൻറെ ഒറിജിനൽ ചെലാൻ.
2. മജിസ്‌ട്രേറ്റിൻറെ സാക്ഷ്യപത്രം : മാർക്ക്‌ലിസ്റ്റ് തിരിച്ചുകിട്ടാത്ത വിധം നഷ്ട്ടപ്പെട്ടതാണെങ്കിൽ, 50 രൂപയുടെ മുദ്രപത്രത്തിൽ, മാർക്ക്‌ലിസ്റ്റ് തിരിച്ചുകിട്ടാത്ത വിധം നഷ്ട്ടപ്പെട്ട കാര്യം നിശ്‌ചിത മാതൃകയിൽ (മാതൃക ഇവിടെയുണ്ട്) തയ്യാറാക്കി ജുഡീഷ്യൽ ഒന്നാം ക്‌ളാസ്സ് മജിസ്‌ട്രേറ്റിനെക്കൊണ്ട് സാക്ഷ്യപ്പെടുത്തണം.
കേടുപാടുകൾ സംഭവിച്ചതുകൊണ്ട് ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കുകയാണെങ്കിൽ കേടുപാട് സംഭവിച്ച സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നൽകിയാൽ മതി. മജിസ്‌ട്രേറ്റിൻറെ സാക്ഷ്യപത്രം ആവശ്യമില്ല
അപേക്ഷയും, ഫീസ് ട്രഷറിയിൽ അടച്ചതിൻറെ ഒറിജിനൽ ചലാനും മജിസ്‌ട്രേറ്റിൻറെ സാക്ഷ്യപത്രവുമായി തിരുവനന്തപുരത്ത് ശാന്തിനഗറിലുള്ള ഹയർ സെക്കണ്ടറി ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ടെത്തിയാൽ അന്ന് തന്നെ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും.