കേരള സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പാക്കുന്ന ധനസഹായ പദ്ധതിയാണ് "സ്നേഹപൂർവ്വം" .വിവിധ സാഹചര്യങ്ങളില്‍ മാതാവോ പിതാവോ അല്ലെങ്കിൽ രണ്ടു പേരും മരണമടയുകയും
കുട്ടിയെ സംരക്ഷിക്കുന്ന രക്ഷകര്‍ത്താവിന് ആരോഗ്യപരമോ സാമ്പത്തികമോ ആയ കാരണങ്ങളാല്‍
കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നല്‍കുന്നതിന് സാധിക്കാതെ വരികയും ചെയ്യുന്ന
സന്ദര്‍ഭങ്ങളില്‍ അത്തരം കുട്ടികളെ അനാഥാലയങ്ങളിൽ വിടാതെ സ്വന്തം വീടുകളിലോ
അല്ലെങ്കില്‍ ബന്ധുക്കളുടെ വീടുകളിലോ സംരക്ഷിച്ച് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള
ധനസഹായ പദ്ധതിയാണിത് . ഒന്നാം ക്ലാസ്സ് മുതൽ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് വരെ ഈ പദ്ധതി പ്രകാരം ധനസഹായം ലഭിക്കും.
പ്ലസ് വണ്‍ , പ്ലസ് ടൂ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 750 രൂപയാണ് പ്രതിമാസ
ധനസഹായം (ഒരു അധ്യായന വര്‍ഷം പരമാവധി 10 മാസത്തേക്ക് ധനസഹായം ലഭിക്കും.)
1.മാതാവോ പിതാവോ അല്ലെങ്കിൽ രണ്ടു പേരും മരണമടഞ്ഞ കുടുംബത്തിലെ കുട്ടികളാണ് ഈ പദ്ധതിയുടെ അപേക്ഷകർ.
2.സര്‍ക്കാർ /എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആയിരിക്കണം വിദ്യാര്‍ത്ഥി
പഠിക്കുന്നത് (അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികള്‍ക്ക്
ഈ പദ്ധതിയിൽ ധനസഹായം ലഭിക്കില്ല)
3. കുട്ടികള്‍
സ്വന്തം വീടുകളിലോ അല്ലെങ്കിൽ ബന്ധു വീടുകളിലോ താമസിച്ച് വിദ്യാഭ്യാസം
നടത്തുന്നവരായിരിക്കണം. (അനാഥാലയങ്ങളിൽ താമസിച്ച് പഠിക്കുന്നവര്‍ക്ക് ഈ പദ്ധതിയിൽ ധനസഹായം ലഭിക്കില്ല)
4. അപേക്ഷകരുടെ
കുടുംബം / അപേക്ഷകന്‍ താമസിക്കുന്ന ബന്ധു വീടിന്‍റെ കുടുംബം BPL വിഭാഗത്തില്‍പ്പെടുന്നതായിരിക്കണം.(അഥവാ APL കുടുംബമാണെങ്കില്‍, ഗ്രാമ പ്രദേശത്ത് താമസിക്കുന്ന കുടുംബമാണെങ്കില്‍
വാര്‍ഷിക കുടുംബ വരുമാനം 20000/- രൂപയിലും നഗര പ്രദേശം ആണെങ്കില്‍ 22375/-രൂപയിലും കൂടാൻ പാടില്ല.)
5. വിദ്യാര്‍ത്ഥിയുടെയും
രക്ഷകര്‍ത്താവിന്റെയും പേരിൽ ഏതെങ്കിലും ദേശസാല്‍കൃത / ഷെഡ്യൂൾഡ് ബാങ്കിൽ ജോയിന്‍റ് അക്കൌണ്ട് ഉണ്ടായിരിക്കണം.(കുട്ടിയും രക്ഷകര്‍ത്താവും ഒരുമിച്ച് തുക പിന്‍വലിക്കുന്ന രീതിയില്‍)
6. മറ്റ് സ്കോളര്‍ഷിപ്പോ
സര്‍ക്കാർ ആനുകൂല്യങ്ങളോ ലഭിക്കുന്നവര്‍ക്കും ഈ ധനസഹായത്തിന് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട
വിധം



