GROUP INSURANCE SCHEME - RATES REVISED W.E.F 1.9.2016 - DOWNLOADS
|
Blog created and maintained by Harikumar.A, HSST Commerce, V.V.H.S.S, Thamarakulam. Alappuzha District
Announcements
FIRST YEAR IMPROVEMENT EXAMINATIONS WILL BE CONDUCTED FROM 12.10.2026 TO 17.10.2026
FIRST YEAR IMPROVEMENT EXAMINATION TIMETABLE PUBLISHED
Upcoming Event: Live Q&A session with industry experts this Friday at 3 PM EST
Platform Maintenance: Scheduled server upgrades tonight between 2:00 AM - 4:00 AM UTC
Showing posts with label GROUP INSURANCE SCHEME. Show all posts
Showing posts with label GROUP INSURANCE SCHEME. Show all posts
GROUP INSURANCE SCHEME - REVISED RATES
GROUP INSURANCE SCHEME (GIS) - ADMISSION & REVIVAL - NEW INSTRUCTIONS
ഗ്രൂപ്പ്
ഇന്‍ഷുറന്‍സ് പദ്ധതിയിൽ ജീവനക്കാര്‍ക്ക് അംഗത്വം നല്‍കുന്നതിനും,
കാലഹരണപ്പെട്ട അംഗത്വം പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള പുതിയ നിര്‍ദ്ദേശങ്ങൾ ധനകാര്യ വകുപ്പ് പുറപ്പെടുവിച്ചു.
ഗ്രൂപ്പ് ഇന്‍ഷുറന്‍സിൽ അംഗത്വം എടുക്കുന്നതിന് (ADMISSION TO GIS)
പുതിയ ഉത്തരവ്
പ്രകാരം, സര്‍വ്വീസിൽ പ്രവേശിക്കുന്ന ജീവനക്കാരന്റെ ആദ്യ
ശമ്പളത്തില്‍ നിന്ന് തന്നെ വരിസംഖ്യ പൂര്‍ണ നിരക്കിൽ കിഴിക്കൽ
നടത്തി ഗ്രൂപ്പ് ഇന്‍ഷുറന്‍സിൽ അംഗത്വം നല്‍കണം. (ഇതു വരെ സെപ്തംബര്‍
മാസത്തിൽ മാത്രമായിരുന്നു
ഗ്രൂപ്പ് ഇന്‍ഷുറന്‍സിൽ അംഗത്വം നല്‍കിയിരുന്നത്.)
ജീവനക്കാരെൻറ ആദ്യ ശമ്പള ബില്ലിൽ നിന്ന് തന്നെ പൂര്‍ണ നിരക്കിലുള്ള വരിസംഖ്യ
കിഴിക്കൽ നടത്തിയിട്ടുണ്ടെന്ന് DDO, Treasury Officer
എന്നിവര്‍ ഉറപ്പ് വരുത്തണം. ഇതില്‍ വീഴ്ച ഉണ്ടായാൽ പ്രസ്തുത ജീവനക്കാരന് പദ്ധതിയില്‍ അംഗത്വം നല്‍കുന്നതിന്
മുന്‍പ് DDO ഇന്‍ഷുറന്‍സ് വകുപ്പിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണം. (സര്‍വ്വീസിൽ പ്രവേശിച്ച് 6 മാസം വരെയുള്ള കാലതാമസത്തിന്
ബന്ധപ്പെട്ട ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസറിൽ നിന്നും, അതിലധികമുള്ള കാലതാമസത്തിന് ഇന്‍ഷുറന്‍സ്
ഡയറക്ടറിൽ നിന്നുമാണ്
പ്രത്യേക അനുമതി വാങ്ങേണ്ടത്)
വരിസംഖ്യ മുടങ്ങിയത് പുനസ്ഥാപിക്കുന്നതിന് (REVIVAL OF POLICY)
2 വര്‍ഷം
വരെ വരിസംഖ്യ മുടക്കം വരുത്തിയ 50 വയസ്സിൽ താഴെ
പ്രായമുള്ള ജീവനക്കാരുടെ അംഗത്വം കുടിശ്ശിക വരിസംഖ്യ, നിശ്ചിത പലിശ സഹിതം പരമാവധി 3
തവണകളായി ഒടുക്കി പുനസ്ഥാപിക്കുന്നതിന് അനുമതി നല്‍കാനുള്ള അധികാരം ബന്ധപ്പെട്ട
ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസറിൽ നിക്ഷിപ്തമാണ്. 2 വര്‍ഷത്തിലധികം കാലം വരിസംഖ്യ
മുടക്കം വന്ന ജീവനക്കാരുടെയും 50 വയസ്സ് പൂര്‍ത്തിയായ ജീവനക്കാരുടെയും അംഗത്വം
പുനസ്ഥാപിക്കുന്നതിന് സര്‍ക്കാരിൽ നിന്നുള്ള അനുമതി ആവശ്യമാണ്.
സര്‍ക്കാ൪ ഉത്തരവ് ചുവടെ -
GROUP INSURANCE SCHEME - DOWNLOADS
|
Subscribe to:
Posts (Atom)

