Showing posts with label Higher Secondary Exams. Show all posts
Showing posts with label Higher Secondary Exams. Show all posts

SAY / IMPROVEMENT EXAMINATION - JUNE 2017



രണ്ടാം വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള സേ / ഇമ്പ്രൂവ്മെൻറ് പരീക്ഷ 2017 ജൂൺ 7 മുതൽ 13 വരെ നടക്കും. 2017 മാർച്ച് മാസത്തിൽ നടന്ന പരീക്ഷയ്ക്ക് രെജിസ്ടർ ചെയ്തിരുന്ന വിദ്യാർത്ഥികൾക്ക് മാത്രമെ അതിൻറെ തുടർച്ചയായി നടക്കുന്ന സേ പരീക്ഷ അല്ലെങ്കിൽ ഇമ്പ്രൂവ്മെൻറ് പരീക്ഷയ്ക്ക് രെജിസ്ടർ ചെയ്യാൻ കഴിയൂ.
2017 ഫെബ്രുവരിയിൽ നടന്ന പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്ക് ഇപ്പോൾ സേ പരീക്ഷയുടെ ഭാഗമായി മെയ് 30 , 31 തീയതികളിൽ നടത്തുന്ന പ്രാക്റ്റിക്കൽ പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. പ്രാക്റ്റിക്കൽ പരീക്ഷാകേന്ദ്രം ഏതെന്ന് സ്ക്കൂൾ പ്രിൻസിപ്പലിനോട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്. ഫെബ്രുവരിയിൽ നടന്ന പ്രാക്ടിക്കൽ പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും പങ്കെടുത്തവർ വീണ്ടും പങ്കെടുക്കേണ്ടതില്ല.
അപേക്ഷ സമർപ്പിക്കേണ്ടത്‌ ആർക്ക്
2017 മാർച്ചിൽ പരീക്ഷ എഴുതിയ സ്‌കൂളിലെ പ്രിൻസിപ്പാളിനാണ് സേ / ഇമ്പ്രൂവ്മെൻറ് പരീക്ഷയ്ക്കുള്ള അപേക്ഷ നൽകേണ്ടത്. അപേക്ഷയിൽ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ചിരിക്കണം. പരീക്ഷയ്ക്ക് മൂന്ന് ദിവസം മുൻപ് പരീക്ഷ എഴുതുന്നതിനുള്ള ഹാൾ ടിക്കറ്റും ഈ സ്കൂളിൽ നിന്നാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് . എന്നാൽ പരീക്ഷാകേന്ദ്രം മറ്റൊരു സ്കൂൾ ആയേക്കാം. ഹാൾ ടിക്കറ്റ് നൽകുമ്പോൾ പരീക്ഷാ കേന്ദ്രം ഏതെന്ന് പ്രിൻസിപ്പാൾ രേഖപ്പെടുത്തി നൽകും.
സേ (Save A Year) പരീക്ഷ 
 1. 2017 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ റെഗുലർ വിദ്യാർത്ഥിയായി എഴുതുകയും എന്നാൽ ഏതെങ്കിലും വിഷയത്തിന് (വിഷയങ്ങൾക്ക്) ഉന്നത പഠനത്തിന് ആവശ്യമായ ഡി+ ഗ്രേഡ് എങ്കിലും ലഭിക്കാത്തവർക്ക് അത്തരം വിഷയങ്ങൾക്ക് രജിസ്ടർ ചെയ്യാം.

2. 2017 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ കമ്പാർട്ട്മെന്റൽ വിദ്യാർത്ഥിയായി എഴുതുകയും എന്നാൽ ഏതെങ്കിലും ഒരു വിഷയത്തിന് മാത്രമായി ഉന്നത പഠനത്തിന് ആവശ്യമായ ഡി+ ഗ്രേഡ് ലഭിക്കാത്തവർക്ക് ആ ഒരു വിഷയത്തിന് മാത്രമായി രജിസ്ടർ ചെയ്യാം. കമ്പാർട്ട്മെന്റൽ വിദ്യാർത്ഥികൾ ഒന്നിൽ കൂടുതൽ വിഷയങ്ങളിൽ യോഗ്യത നേടാൻ ബാക്കി ഉണ്ടെങ്കിൽ അവർക്ക് സേ പരീക്ഷയ്ക്കപേക്ഷിക്കാൻ അർഹതയില്ല .
ഫീസ് നിരക്ക് 
സേ പരീക്ഷാ ഫീസ് - ഒരു വിഷയത്തിന് 150 രൂപ വീതം
സർട്ടിഫിക്കറ്റ് ഫീസ് - ആകെ 40 രൂപ
പ്രാക്ടിക്കൽ പരീക്ഷാ ഫീസ് - ഒരു പ്രാക്ടിക്കൽ വിഷയത്തിന് 25 രൂപ വീതം
ഏതെങ്കിലും കാരണത്താൽ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ഇതു വരെ ഹാജരാകാൻ സാധിക്കാതെ വന്ന വിദ്യാർത്ഥികൾ മാത്രം ഇപ്പോൾ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ഹാജരായാൽ മതി. 
ഇമ്പ്രൂവ്മെൻറ് പരീക്ഷ  
2017 മാർച്ചിൽ റെഗുലർ വിദ്യാർത്ഥിയായി പരീക്ഷ എഴുതി മുഴുവൻ (ആറ്) വിഷയങ്ങൾക്കും ഡി + ഗ്രേഡ് അല്ലെങ്കിൽ അതിനേക്കാൾ ഉയർന്ന ഗ്രേഡ് വാങ്ങിയവർക്ക് അവയിൽ ഏതെങ്കിലും ഒരു വിഷയത്തിൻറെ മാത്രം മാർക്ക് മെച്ചപ്പെടുത്തുന്നതിനായി ഇമ്പ്രൂവ്മെൻറ് പരീക്ഷയ്ക്ക് രെജിസ്ടർ ചെയ്യാം.
ഫീസ് നിരക്ക് 
പരീക്ഷാ ഫീസ് - ഒരു വിഷയത്തിന് 500 രൂപ
സർട്ടിഫിക്കറ്റ് ഫീസ് - ആകെ 40 രൂപ

സേ പരീക്ഷയിൽ വിദ്യാർത്ഥിയുടെ യോഗ്യത/അയോഗ്യത രേഖപ്പെടുത്തിയ ക്രോഡീകരിച്ച മാർക്ക് ലിസ്റ്റായിരിക്കും നൽകുക.

മാർച്ചിലെ പരീക്ഷയ്ക്ക് ലഭിച്ച സ്കോറുകളും ഇമ്പ്രൂവ്മെൻറ് പരീക്ഷയ്ക്ക് ലഭിക്കുന്ന സ്കോറുകളും സംയോജിപ്പിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റ് നൽകുന്നതല്ല.

സേ / ഇമ്പ്രൂവ്മെൻറ് പരീക്ഷയ്ക്കുള്ള വിജ്ഞാപനം , അപേക്ഷാഫോം , പരീക്ഷാ ടൈം ടേബിൾ എന്നിവ ചുവടെ നിന്നും ഡൌൺലോഡ് ചെയ്യാം.
DOWNLOADS FOR HIGHER SECONDARY SAY / IMPROVEMENT EXAMINATION MAY / JUNE 2017

REVALUATION | PHOTOCOPY | SCRUTINY


2017 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഉത്തരക്കടലാസിന്റെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. നിശ്ചിത ഫീസ് വിദ്യാർത്ഥി തന്നെ ട്രഷറിയിൽ ഒടുക്കിയ ശേഷം ഒറിജിനൽ ചെലാൻ, അപേക്ഷാഫോം എന്നിവ 2017 മാർച്ചിൽ പരീക്ഷ എഴുതിയ സ്കൂളിൽ ഹാജരാക്കണം.
അപേക്ഷിക്കേണ്ട അവസാന തീയതി : 2017 മെയ്‌ 25.
സയൻസ് വിഭാഗം വിദ്യാർത്ഥി കൾക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങൾക്ക് പുനർമൂല്യനിർണ്ണയത്തിനും സ്‌ക്രൂട്ടിണിയ്ക്കും  അപേക്ഷിക്കാൻ കഴിയില്ല. എന്നാൽ ഇവർക്ക് പ്രസ്തുത വിഷയങ്ങളുടെ ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പി ലഭിക്കുന്നതിന് അപേക്ഷിക്കാം .
ഫീസ് നിരക്ക്
പുനർമൂല്യനിർണ്ണയം - വിഷയം ഒന്നിന് 500 രൂപ വീതം
സൂക്ഷ്മ പരിശോധന - വിഷയം ഒന്നിന് 100 രൂപ വീതം
ഫോട്ടോ കോപ്പി -  വിഷയം ഒന്നിന് 300 രൂപ വീതം

ഫീസ് ഒടുക്കേണ്ട HEAD OF ACCOUNT - 0202-01-102-97-03 (Other Receipts)

HIGHER SECONDARY EXAM-REVALUATION / PHOTOCOPY / SCRUTINY FORMS

HIGHER SECONDARY SECOND YEAR EXAM RESULTS MARCH 2017



2017 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ ഫലം മെയ് 15 ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും .
ഫലം പ്രസിദ്ധീകരിക്കുന്ന ദിവസം ചുവടെയുള്ള ലിങ്കുകളിൽ നിന്ന് ഫലമറിയാവുന്നതാണ്
HIGHER SECONDARY SECOND YEAR EXAMINATION RESULTS - MARCH 2017| INDIVIDUAL RESULTS
HIGHER SECONDARY SECOND YEAR EXAMINATION RESULTS - MARCH 2017 | SCHOOLWISE RESULTS

SAY / IMPROVEMENT EXAMINATION - JUNE 2016

രണ്ടാം വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള സേ / ഇമ്പ്രൂവ്മെൻറ് പരീക്ഷ 2016 ജൂൺ 9 മുതൽ 15 വരെ നടക്കും. 2016 മാർച്ച് മാസത്തിൽ നടന്ന പരീക്ഷയ്ക്ക് രെജിസ്ടർ ചെയ്തിരുന്ന വിദ്യാർത്ഥികൾക്ക് മാത്രമെ അതിൻറെ തുടർച്ചയായി നടക്കുന്ന സേ പരീക്ഷ അല്ലെങ്കിൽ ഇമ്പ്രൂവ്മെൻറ് പരീക്ഷയ്ക്ക് രെജിസ്ടർ ചെയ്യാൻ കഴിയൂ.
2016 ഫെബ്രുവരിയിൽ നടന്ന പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്ക് ഇപ്പോൾ സേ പരീക്ഷയുടെ ഭാഗമായി ജൂൺ 6, 7 തീയതികളിൽ നടത്തുന്ന പ്രാക്റ്റിക്കൽ പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. പ്രാക്റ്റിക്കൽ പരീക്ഷാകേന്ദ്രം ഏതെന്ന് സ്ക്കൂൾ പ്രിൻസിപ്പലിനോട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്. ഫെബ്രുവരിയിൽ നടന്ന പ്രാക്ടിക്കൽ പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും പങ്കെടുത്തവർ വീണ്ടും പങ്കെടുക്കേണ്ടതില്ല.
അപേക്ഷ സമർപ്പിക്കേണ്ടത്‌ ആർക്ക്
2016 മാർച്ചിൽ പരീക്ഷ എഴുതിയ സ്‌കൂളിലെ പ്രിൻസിപ്പാളിനാണ് സേ / ഇമ്പ്രൂവ്മെൻറ് പരീക്ഷയ്ക്കുള്ള അപേക്ഷ നൽകേണ്ടത്. അപേക്ഷയിൽ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ചിരിക്കണം. പരീക്ഷയ്ക്ക് മൂന്ന് ദിവസം മുൻപ് പരീക്ഷ എഴുതുന്നതിനുള്ള ഹാൾ ടിക്കറ്റും ഈ സ്കൂളിൽ നിന്നാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് . എന്നാൽ പരീക്ഷാകേന്ദ്രം മറ്റൊരു സ്കൂൾ ആയേക്കാം. ഹാൾ ടിക്കറ്റ് നൽകുമ്പോൾ പരീക്ഷാ കേന്ദ്രം ഏതെന്ന് പ്രിൻസിപ്പാൾ രേഖപ്പെടുത്തി നൽകും.
സേ പരീക്ഷ (Save A Year)
 1. 2016 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ റെഗുലർ വിദ്യാർത്ഥിയായി എഴുതുകയും എന്നാൽ ഏതെങ്കിലും വിഷയത്തിന് (വിഷയങ്ങൾക്ക് ) ഉന്നത പഠനത്തിന് ആവശ്യമായ ഡി+ ഗ്രേഡ് എങ്കിലും ലഭിക്കാത്തവർക്ക് അത്തരം വിഷയങ്ങൾക്ക് രജിസ്ടർ ചെയ്യാം.

2. 2016 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ കമ്പാർട്ട്മെന്റൽ വിദ്യാർത്ഥിയായി എഴുതുകയും എന്നാൽ ഏതെങ്കിലും ഒരു വിഷയത്തിന് മാത്രമായി ഉന്നത പഠനത്തിന് ആവശ്യമായ ഡി+ ഗ്രേഡ് ലഭിക്കാത്തവർക്ക് ആ ഒരു വിഷയത്തിന് മാത്രമായി രജിസ്ടർ ചെയ്യാം. കമ്പാർട്ട്മെന്റൽ വിദ്യാർത്ഥികൾക്ക് ഒന്നിലേറെ വിഷയങ്ങൾക്ക് ഉന്നത പഠനത്തിന് ആവശ്യമായ ഡി+ ഗ്രേഡ് എങ്കിലും ലഭിച്ചിട്ടില്ലെങ്കിൽ സേ പരീക്ഷയ്ക്ക് രെജിസ്ടർ ചെയ്യാൻ അർഹതയില്ല .
ഫീസ് നിരക്ക് 
സേ പരീക്ഷാ ഫീസ് - ഒരു വിഷയത്തിന് 150 രൂപ വീതം
സർട്ടിഫിക്കറ്റ് ഫീസ് - ആകെ 40 രൂപ
പ്രാക്ടിക്കൽ പരീക്ഷാ ഫീസ് - ഒരു പ്രാക്ടിക്കൽ വിഷയത്തിന് 25 രൂപ വീതം
ഇമ്പ്രൂവ്മെൻറ് പരീക്ഷ  
2016 മാർച്ചിൽ റെഗുലർ വിദ്യാർത്ഥിയായി പരീക്ഷ എഴുതി മുഴുവൻ (ആറ്) വിഷയങ്ങൾക്കും ഡി + ഗ്രേഡ് അല്ലെങ്കിൽ അതിനേക്കാൾ ഉയർന്ന ഗ്രേഡ് വാങ്ങിയവർക്ക് അവയിൽ ഏതെങ്കിലും ഒരു വിഷയത്തിൻറെ മാത്രം മാർക്ക് മെച്ചപ്പെടുത്തുന്നതിനായി ഇമ്പ്രൂവ്മെൻറ് പരീക്ഷയ്ക്ക് രെജിസ്ടർ ചെയ്യാം.
ഫീസ് നിരക്ക് 
പരീക്ഷാ ഫീസ് - ഒരു വിഷയത്തിന് 500 രൂപ
സർട്ടിഫിക്കറ്റ് ഫീസ് - ആകെ 40 രൂപ

സേ / ഇമ്പ്രൂവ്മെൻറ് പരീക്ഷയ്ക്കുള്ള വിജ്ഞാപനം , അപേക്ഷാഫോം , പരീക്ഷാ ടൈം ടേബിൾ എന്നിവ ചുവടെ നിന്നും ഡൌൺലോഡ് ചെയ്യാം.
DOWNLOADS FOR HIGHER SECONDARY SAY / IMPROVEMENT EXAMINATION

REVALUATION /SCRUTINY /PHOTOCOPY OF ANSWER SCRIPTS- HSE MARCH 2016

2016 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഉത്തരക്കടലാസിന്റെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. നിശ്ചിത ഫീസ് വിദ്യാർത്ഥി തന്നെ ട്രഷറിയിൽ ഒടുക്കിയ ശേഷം ഒറിജിനൽ ചെലാൻ, അപേക്ഷാഫോം എന്നിവ 2016 മാർച്ചിൽ പരീക്ഷ എഴുതിയ സ്കൂളിൽ ഹാജരാക്കണം.
അപേക്ഷിക്കേണ്ട അവസാന തീയതി : 2016 മെയ്‌ 20.
സയൻസ് വിഭാഗം വിദ്യാർത്ഥി കൾക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങൾക്ക് പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാൻ കഴിയില്ല. എന്നാൽ ഇവർക്ക് പ്രസ്തുത വിഷയങ്ങൾക്ക് ഫോട്ടോകോപ്പിക്ക് അപേക്ഷിക്കാം.
ഫീസ് നിരക്ക്
പുനർമൂല്യനിർണ്ണയം - വിഷയം ഒന്നിന് 500 രൂപ വീതം
സൂക്ഷ്മ പരിശോധന - വിഷയം ഒന്നിന് 100 രൂപ വീതം
ഫോട്ടോ കോപ്പി -  വിഷയം ഒന്നിന് 300 രൂപ വീതം

ഫീസ് ഒടുക്കേണ്ട HEAD OF ACCOUNT - 0202-01-102-97-03 (Other Receipts)

HIGHER SECONDARY EXAM-REVALUATION / PHOTOCOPY / SCRUTINY FORMS

HIGHER SECONDARY EXAM RESULTS - MARCH 2016

2016 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം മെയ്‌ 10, ചൊവ്വാഴ്ച  പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും പരീക്ഷാ ഫലം താഴെ ചേർത്തിട്ടുള്ള വെബ് സൈറ്റ് ലിങ്കുകളിൽ നിന്നും പരിശോധിക്കാം.
HIGHER SECONDARY EXAM RESULTS - MARCH 2016 | INDIVIDUAL RESULTS
HIGHER SECONDARY EXAM RESULTS - MARCH 2016 | SCHOOLWISE RESULTS

HIGHER SECONDARY FIRST TERMINAL EXAMINATION-SEPTEMBER 2015


Directorate of Higher Secondary Education has announced the time schedule for conducting First Terminal examination to Plus Two students (Class XII). The examination will be held from 07/09/2015 to 14/09/2015 at After Noon session.There will be no first terminal examination for Class XI students because the plus one admission process is yet not completed. There will be regular classes for Plus one students at Fore Noon session of these days. Notification for First Terminal Examination and Timetable for examination can be downloaded from the following links 



FIRST TERMINAL EXAMINATION SEPTEMBER 2015 - DOWNLOADS

HIGHER SECONDARY EXAMINATIONS - 2015

ഹയർ സെക്കണ്ടറി പരീക്ഷ - മാർച്ച് 2015 

ഹയർ സെക്കണ്ടറി പ്ലസ് വണ്‍ , പ്ലസ് റ്റു, പൊതു പരീക്ഷകൾക്കുള്ള വിജ്ഞാപനം കേരളാ ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു (ഉത്തരവ് നമ്പർ  EX-II(1)/16956/HSE/14 Dated : 26/09/2014).
രണ്ടാം വർഷ വിദ്യാർത്ഥികളുടെ പ്രാക്റ്റിക്കൽ പരീക്ഷ 2015 ഫെബ്രുവരി 11 മുതൽ 26 വരെയും ഒന്നും രണ്ടും വർഷ വിദ്യാർത്ഥികളുടെ തിയറി പരീക്ഷ 2015 മാർച്ച് 9 മുതൽ 30 വരെയും നടക്കും.
പരീക്ഷാ ഫീസ് നിശ്ചിത പരീക്ഷാ കേന്ദ്രങ്ങളിൽ ഒക്ടോബർ 31 വരെ ഫൈൻ ഇല്ലാതെ  അടയ്ക്കാം .

FIRST YEAR IMPROVEMENT EXAMINATION - AUGUST 2014

Higher Secondary First Year Improvement Examination will be conducted from 2014 August 4 to 11.
Time Table and Examination schedule as below

PLUS ONE EXAMINATION RESULTS - MARCH 2014

Results of the First year Higher secondary examination conducted during March 2014 were published.
You can obtain individual scores/ schoolwise scores from the following website links

PLUS ONE EXAMINATION RESULTS - MARCH 2014 (INDIVIDUAL RESULT)

PLUS ONE EXAMINATION RESULTS - MARCH 2014 (SCHOOL WISE RESULT)

HIGHER SECONDARY EXAMINATION MARCH 2014 REVALUATION / SCRUTINY / PHOTOCOPY OF ANSWER SCRIPTS

NOTIFICATION
The Results of the Higher Secondary Exam, March 2014 is published. Candidates who desire to apply for Revaluation / Scrutiny / Photocopy of answerscripts of their Higher Secondary Examination March 2014 can apply in the prescribed form on or before 28th May 2014. As Physics, Chemistry, Mathematics (Science Technical) Answer Scripts have been subjected to double valuation there shall not be Revaluation/Scrutiny facility for these papers. However they can apply for Photocopy of these answerscripts The students should submit application and the original chalan for the fee remitted individually to the concerned school where they wrote the Higher Secondary Examination and assured the same is uploaded in time.
Students from Gulf and Lakshadweep Centers are directed to submit there application and the prescribed fee by way of Demand Draft drawn in favour of J.D.Exam, DHSE Thiruvananthapuram to the school concerned.
The application form can be held from the schools or from the Departmental Portal. Application will not be received directly in the Directorate. The Principals are directed to collect duly filled application forms along with the chalans for the fee remitted and upload the details before 3rd June 2014 using the software given by the Secretary through the Portal as per the instruction given from time to time. Belated submission of Application will be rejected.

Fee Details
Revaluation : Rs. 500/- per subject
Scrutiny : Rs. 100/- per subject
Photocopy : Rs. 300/- per subject
Head of Account : “0202-01-102-97(03)” Other Receipts.

HIGHER SECONDARY EXAM RESULTS - MAY 2014


Results of  Second year Higher Secondary Examination conducted during March 2014  will be published by the Honourable Minister for Education at 3 PM on May 13, 2014.

Results  are available in the following websites after the official announcement.

STUDENTWISE RESULTS (INDIVIDUAL RESULT)

SCHOOLWISE RESULT

HIGHER SECONDARY EXAMINATIONS 2014

Higher Secondary Terminal Examination for Plus One and Plus Two classes will be held during March 2014
Practical Evaluation (P.E) for Plus Two students will be held from 2014 February 10 to February 25.
Terminal Evaluation (T.E) for Plus One and Plus Two students will be held from 2014 March 3 to March 22.
For more details, download and  view NOTIFICATION attached below:
DateHIGHER SECONDARY EXAMINATION - NOTIFICATION, CIRCULARS AND FORMS
24.12.2013 Date again extended to Plus one openschool students for exam registration
18.12.2013 Registration of Re-admitted and School transfer students (XII) for Examination March 2014
09.12.2013 Clarification circular regarding issue of Migration Certificate to Compartmental candidates
07.12.2013 Circular regarding organising Orientation classes to Open school students
06.12.2013 Examination Fee remittance without fine - Last date extended to Plus One Open school students - Circular
05.12.2013 Examination Fee remittance - Last dates modified for Class XII students - Circular
XXXXXXX APPLICATION FORM FOR CONDONATION OF ATTANDANCE
XXXXXXX APPLICATION FORM FOR GRACEMARKS
XXXXXXX APPLICATION FORM FOR CONCESSIONS TO IED CANDIDATES
XXXXXXX APPLICATION FORM FOR HIGHER SECONDARY EXAMINATION
04.12.2013 HIGHER SECONDARY EXAMINATIONS NOTIFICATION 2014

FIRST YEAR IMPROVEMENT RESULTS PUBLISHED

Results of Higher Secondary First year Improvement examination held during September/ October 2013 were published. School wise and Candidate wise results were available at the following links.

Click here for School wise results


Click here for Individual results

HIGHER SECONDARY SECOND YEAR RESULTS

HIGHER SECONDARY EXAMINATION MARCH 2012 RESULTS  PUBLISHED ON 15.05.2012 

RESULTS ARE AVAILABLE IN THE FOLLOWING WEBSITES

www.results.nic.in  
www.keralaresults.nic.in 

For Schoolwise results Click Here