Showing posts with label Plus One Admission. Show all posts
Showing posts with label Plus One Admission. Show all posts

PLUS ONE ADMISSION 2017


For more clarifications, send your doubts as comments in this blog or 
contact through e-mail : hsshelplinemail@gmail.com

UPDATED NEWS 
Online Application Registration link now available
2017-2018 വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ 2017 മെയ്‌ 8 മുതൽ 22 വരെ സമർപ്പിക്കാം. അപേക്ഷകർക്ക് സ്വന്തമായോ അല്ലെങ്കിൽ പത്താം ക്ലാസ് പഠിച്ച ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും അതുപോലെ ആ പ്രദേശത്തെ ഗവൺമെൻറ് / എയ്‌ഡഡ്‌ ഹയർ സെക്കണ്ടറി സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി അപേക്ഷ രജിസ്റ്റർ ചെയ്യാം. 
രജിസ്ട്രേഷന് ശേഷം ലഭിക്കുന്ന പ്രിൻറ് ഔട്ട്‌ ഒപ്പിട്ട് മറ്റ് അനുബന്ധ രേഖകൾ സഹിതം നിർബന്ധമായും ജില്ലയിലെ ഏതെങ്കിലും സർക്കാർ അല്ലെങ്കിൽ എയ്ഡഡ്‌ ഹയർ സെക്കണ്ടറി സ്കൂളിൽ നൽകണം. പ്രിൻറ് ഔട്ടും അനുബന്ധ രേഖകളും ലഭിച്ചെങ്കിലെ സ്കൂളുകൾക്ക് സ്കൂൾ തല പരിശോധന ഓൺലൈൻ ആയി നടത്താൻ കഴിയൂ. സ്‌കൂളുകൾ ഓൺലൈൻ വെരിഫിക്കേഷൻ നടത്തിയ കുട്ടികളുടെ അപേക്ഷകൾ മാത്രമേ അലോട്ട്മെന്റിന് പരിഗണിക്കൂ.

അപേക്ഷ അന്തിമമായി സമർപ്പിച്ചു [Final Confirmation] കഴിഞ്ഞാൽ നൽകിയ വിവരങ്ങൾ അപേക്ഷകന് മാറ്റാൻ സാധിക്കില്ല.തെറ്റുകൾ ഉണ്ടെന്ന് കണ്ടെത്തിയാൽ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും വേരിഫിക്കേഷന് വേണ്ടി സമർപ്പിച്ച സ്‌കൂളിലെ പ്രിൻസിപ്പലിന് അപേക്ഷ നൽകിയാൽ തിരുത്തി കിട്ടും.
അപേക്ഷ രജിസ്റ്റർ ചെയ്യുന്ന വിധം ചുവടെ വിശദീകരിക്കുന്നു.

SINGLE WINDOW ADMISSION 2017 - HOW TO APPLY

ഓണ്‍ലൈൻ അപേക്ഷ രജിസ്റ്റർ ചെയ്യുന്ന വിധം 

1.പ്ലസ് വണ്‍ അഡ്മിഷൻ വെബ്സൈറ്റ് ആയ www.hscap.kerala.gov.in ൻറെ ഹോം പേജിൽ Public tab ന് താഴെ "APPLY ONLINE - SWS" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ അപേക്ഷ സമർപ്പിക്കുന്ന ജില്ലയുടെ പേര് നൽകാൻ ആവശ്യപ്പെടും. ജില്ലയുടെ പേര് സെലക്ട്‌ ചെയ്ത് നൽകിയ ശേഷം SUBMIT ബട്ടൺ ക്ലിക്ക് ചെയ്യണം . തുടർന്ന് CANDIDATE LOGIN പേജ് ലഭിക്കും.
2. Candidate Login പേജിൽ, യോഗ്യതാ പരീക്ഷയുടെ സ്കീം, രെജിസ്റ്റർ നമ്പർ, പരീക്ഷ പാസ്സായ മാസം, വർഷം, ജനന തീയതി, അപേക്ഷാ ഫീസ് അടയ്ക്കുന്ന രീതി (അപേക്ഷ ഓണ്‍ലൈൻ ആയി രെജിസ്റ്റർ ചെയ്യുന്ന സമയത്ത് ജില്ലയ്ക്ക്/ സംസ്ഥാനത്തിന് പുറത്ത് ഉള്ളവർ "By Demand Draft" എന്ന ഓപ്ഷനും എന്നാൽ ജില്ലയ്ക്ക് അകത്തുള്ളവർ "By cash paid to school" എന്ന ഓപ്ഷനും തിരഞ്ഞെടുക്കണം . ജില്ലയ്ക്ക് പുറത്തുള്ളവർ അപേക്ഷിക്കുന്ന ജില്ലയിലെ ഏതെങ്കിലും സർക്കാർ/ എയ്ഡഡ്‌ ഹയർ സെക്കണ്ടറി സ്കൂളിൽ അപേക്ഷയുടെ പ്രിന്റൌട്ടും ഫീസും നേരിട്ട് എത്തിക്കാൻ കഴിയുമെങ്കിൽ അങ്ങനെയുള്ളവരും "By cash paid to school" എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി) എന്നിവ ചേർത്ത ശേഷം Captcha കോഡ് കൂടി ചേർത്ത് Login ചെയ്യണം  
ജില്ലയ്ക്ക് / സംസ്ഥാനത്തിന് പുറത്തുള്ളവർ അപേക്ഷാ ഫീസായ 25 രൂപയുടെ Demand Draft, ഏതെങ്കിലും Nationalised Bank ൽ നിന്ന് എടുത്ത ശേഷം മാത്രം അപേക്ഷാ സമർപ്പണം ആരംഭിക്കണം. 

3. Candidate Login പേജിൽ ആവശ്യമായ വിവരങ്ങൾ നൽകി submit ചെയ്തു കഴിഞ്ഞാൽ ഓണ്‍ലൈൻ അപേക്ഷാ ഫോം ലഭിക്കും. ഇവിടെ അപേക്ഷകന്റെ SSLC School , Qualifying Examination details , Personal details , Residence details , Contact details , Bonus point details , Co -curricular activities , എന്നിവ ചേർത്ത് submit ചെയ്യുമ്പോൾ സെലക്ട്‌ ചെയ്യുന്ന സ്കീമിന് അനുസരിച്ച് Grade Details Entry പേജ് ലഭിക്കും. ഇവിടെ ഗ്രേഡ് എൻറർ ചെയ്ത് submit ചെയ്യുക. (സ്കീം 1 ലെ വിദ്യാർത്ഥി ആണെങ്കിൽ ഗ്രേഡ് display ചെയ്യും. മാർക്ക് ലിസ്റ്റുമായി ഒത്തു നോക്കി ശരി ആണെന്ന് ഉറപ്പാക്കുക.) അപ്പോൾ ഓപ്ഷൻ എൻട്രി പേജ് ലഭിക്കും (Add New Option). പ്രവേശനം  ആഗ്രഹിക്കുന്ന സ്കൂൾ-കോഴ്സ് (ഓപ്ഷനുകൾ) എന്നിവ നൽകണം.

4. അപേക്ഷകന്റെ പൊതു വിവരങ്ങൾ, ഗ്രേഡ് , ഓപ്ഷനുകൾ എന്നിവ നല്കി കഴിഞാൽ "Preview and Confirm " ബട്ടണ്‍ ക്ലിക്ക് ചെയ്യണം. അപ്പോൾ അപേക്ഷാ വിവരങ്ങൾ മൊത്തമായി ദൃശ്യമാകും . ആവശ്യമായ തിരുത്തലുകൾ വരുത്തിയ ശേഷം "Final Confirmation " ബട്ടണ്‍ ക്ലിക്ക് ചെയ്ത് submit ചെയ്യണം.

5. അപേക്ഷാ വിവരങ്ങൾ അന്തിമമായി സമർപിച്ചു കഴിഞ്ഞാൽ അപേക്ഷയുടെ പ്രിന്റൌട്ട് ലഭിക്കും. ഈ പ്രിന്റൌട്ട് അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പരിശോധനയ്ക്കായി (Verification) ഹയർ സെക്കണ്ടറി സ്കൂളിൽ സമർപ്പിക്കണം. ഓണ്‍ലൈൻ അപേക്ഷകൾ സ്കൂളിൽ നിന്ന് verification നടപടിക്രമം പൂർത്തീകരിച്ചെങ്കിൽ മാത്രമേ അലോട്ട്മെന്റിനായി പരിഗണിക്കുകയുള്ളൂ.
Æ  ജില്ലയ്ക്ക് അകത്തു നിന്ന് അപേക്ഷിച്ചവർ ജില്ലയിലെ ഏതെങ്കിലും ഒരു സർക്കാർ / എയ്ഡഡ്‌  ഹയർ സെക്കണ്ടറി സ്കൂളിൽ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും, അപേക്ഷാ ഫീസായ 25 രൂപയും അടയ്ക്കേണ്ടതാണ് . (ഉദാ: ആലപ്പുഴ ജില്ലയിൽ താമസക്കാരനായ ഒരു വിദ്യാർത്ഥി ആലപ്പുഴ ജില്ലയിൽ പ്ലസ് വണ്‍ പ്രവേശനം നേടുന്നതിനു ആലപ്പുഴ ജില്ലയിലെ സ്കൂളുകൾ ഒപ്ഷനായി നല്കി ലഭിക്കുന്ന പ്രിന്റൌട്ട് ആലപ്പുഴ ജില്ലയിലെ ഏതെങ്കിലും ഒരു സർക്കാർ / എയ്ഡഡ്‌ ഹയർ സെക്കണ്ടറി സ്കൂളിൽ അപേക്ഷാ ഫീസ് ഉൾപ്പടെ നൽകണം.)

Æജില്ലയ്ക്ക്/ സംസ്ഥാനത്തിന് പുറത്ത് നിന്ന് ഓണ്‍ലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നവർ Verification ചെയ്യുന്നതിനായി അവരുടെ അപേക്ഷയുടെ പ്രിന്റൌട്ട്, അനുബന്ധ രേഖകൾ, അപേക്ഷാ ഫീസായ 25 രൂപയുടെ  Demand Draft എന്നിവ അനുബന്ധം 7 പ്രകാരം (ഇവിടെ ക്ലിക്ക് ചെയ്യുക) നിർദ്ദേശിച്ചിരിക്കുന്ന സ്കൂളിലെ പ്രിൻസിപ്പലിന് അയച്ചു കൊടുക്കേണ്ടതാണ്.

ഒന്നിൽ കൂടുതൽ ജില്ലകളിൽ അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർ , ഒരു ജില്ലയുടെ അപേക്ഷ ഓണ്‍ലൈൻ ആയി സമർപ്പിച്ച ശേഷം Candidate Login ൽ അടുത്ത ജില്ല select ചെയ്ത് പുതിയ അപേക്ഷ സമർപ്പിക്കണം .

ഫോക്കസ് പോയിൻറ് 

പ്ലസ് വൺ കോഴ്‌സിന് ചേരുന്ന കുട്ടികൾക്കും അവരുടെ രക്ഷാകർത്താക്കൾക്കും പ്ലസ് വൺ കോഴ്‌സുകളെക്കുറിച്ചും ഉന്നത വിദ്യാഭ്യാസ സാധ്യത , ജോലി സാധ്യത എന്നിവയെക്കുറിച്ചുള്ള സംശയ നിവാരണത്തിനായി ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിലെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻറ് കൗൺസിലിംഗ് സെല്ലിൻറെ ആഭിമുഖ്യത്തിൽ ഫോക്കസ് പോയിൻറ് എന്ന പേരിൽ  ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും. താലൂക്ക് അടിസ്‌ഥാനത്തിലാണ്‌ ഇവ പ്രവർത്തിക്കുന്നത്.പരിശീലനം ലഭിച്ച ഹയർ സെക്കണ്ടറി അധ്യാപകരാണ് സഹായത്തിനായി എത്തുന്നത്. 
2017 മെയ് 8 മുതൽ 19 വരെയുള്ള തീയതികളിലാണ് ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തിക്കുന്നത്. പൊതു അവധി ദിവസങ്ങൾ ഒഴികെ രാവിലെ 9.30 മുതൽ വൈകീട്ട് 4 മണി വരെ സേവനം ലഭിക്കുന്നതാണ്. [അധ്യാപകരുടെ പട്ടിക]. എല്ലാ സർക്കാർ/ എയ്‌ഡഡ്‌ സ്‌കൂൾ പ്രിൻസിപ്പൽമാരും  ഈ പട്ടിക സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതാണ്.

SINGLE WINDOW ADMISSION SCHEDULE 2017 - 2018
PLUS ONE ADMISSION SCHEDULEIMPORTANT DAYS
Online submission of Apln (Merit Quota) starts from08.05.2017
Sports Quota Online registration begins from00.00.2017
Closing of Online submission of Apln22.05.2017
Last date to Online registration of Sports Quota00.00.2017
Trial Allotment List will publish on29.05.2017
First Allotment List will publish on05.06.2017
Sports Quota Special First Allotment 00.00.2017
Second Allotment will publish on12.06.2017
Plus One classes will begin from14.06.2017
Date of closure for admission to plus one course22.07.2017


PLUS ONE ADMISSION 2017- DOWNLOADS TO SCHOOLS


PLUS ONE ADMISSION 2017 – DOWNLOADS TO STUDENTS
SWS 2017-2018 | APPENDIX 9 [LOCAL BODY CODE] AND APPENDIX 10 [SCHOOL CODE, COURSE CODE]
THIRUVANANTHAPURAM DISTRICT | APPENDIX 9 | APPENDIX 10
KOLLAM DISTRICT | APPENDIX 9 | APPENDIX 10
PATHANAMTHITTA DISTRICT | APPENDIX 9 | APPENDIX 10
ALAPPUZHA DISTRICT | APPENDIX 9 | APPENDIX 10

KOTTAYAM DISTRICT | APPENDIX 9 | APPENDIX 10
IDUKKI DISTRICT | APPENDIX 9 | APPENDIX 10
ERNAKULAM DISTRICT | APPENDIX 9 | APPENDIX 10
TRISSUR DISTRICT | APPENDIX 9 | APPENDIX 10
PALAKKAD DISTRICT | APPENDIX 9 | APPENDIX 10
KOZHOKKODE DISTRICT | APPENDIX 9 | APPENDIX 10
MALAPPURAM DISTRICT | APPENDIX 9 | APPENDIX 10
WAYANAD DISTRICT | APPENDIX 9 | APPENDIX 10
KANNUR DISTRICT | APPENDIX 9 | APPENDIX 10
KASARGOD DISTRICT | APPENDIX 9 | APPENDIX 10

PLUS ONE APPLICATION DISTRIBUTION 2012-13

Plus One Application distribution from schools for the year 2012-2013 starts on 03.05.2012. Application Fee Rs.10/-
Download Circular from Director, Higher Secondary Education, Kerala