പി.എഫ് ക്രഡിറ്റ് കാർഡ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകൾ www.gainpfdhse.kerala.gov.in എന്ന വെബ്സൈറ്റ് വഴി 2015-16 വരെയുള്ള പി.എഫ് ഡാറ്റ എൻട്രി മൂന്നാഴ്ചക്കുള്ളിൽ പൂർത്തീകരിക്കണമെന്ന് പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിക്കൊണ്ട് സർക്കുലർ പ്രസിദ്ധീകരിച്ചു. (01.04.2016)
ഡാറ്റ എൻട്രി നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ട്രഷറി ബിൽ ബുക്ക്, പി.എഫ് ഷെഡ്യൂൾ എന്നിവ പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തണം.
2. ഒരു മാസത്തെ ബിൽ മാസ്റ്റർ (ശംബള കുടിശിഖ ബില്ലുകൾ ഉൾപ്പടെ ) എൻട്രി ചെയ്ത് അതിൻറെ ഷെഡ്യൂൾ എൻട്രി , വേരിഫിക്കേഷൻ , അപ്പ്രൂവൽ എന്നിവ കഴിഞ്ഞ ശേഷം മാത്രമേ അടുത്ത മാസത്തെ ബിൽ മാസ്റ്റർ ചെയ്യാവു.
3. ഡേറ്റ് ഓഫ് എന്ക്യാഷ്മെൻറ് കൃത്യമായിരിക്കണം.
4. പി.എഫ് അക്കൗണ്ട് നമ്പർ ശരിയാണോ എന്ന് പരിശോധിക്കണം. അക്കൗണ്ട് നമ്പറിന് മുൻപിലുള്ള T/ N/ എന്നിവ പി.എഫ് അഡ്മിറ്റ് കാർഡിൽ ഉള്ളതുപോലെ ആണെന്ന് ഉറപ്പ് വരുത്തണം.
5. അതാത് വർഷം പിൻവലിച്ചിട്ടുള്ള TA, NRA തുകകൾ കൃത്യമായി ഉൾപ്പെടുത്തണം.
ഡാറ്റ എൻട്രി സംബന്ധമായുള്ള സംശയങ്ങൾക്ക് 0471 2320928 (DHSE) എന്ന ഫോൺ നമ്പരിൽ ബന്ധപ്പെട്ട് സംശയ നിവാരണം നടത്താം.
ഓരോ സാമ്പത്തിക വർഷത്തെയും ഡാറ്റ എൻട്രി പൂർത്തീകരിച്ചു കഴിയുമ്പോൾ ആ വിവരം ഡയറക്ടറേറ്റിൽ ഇ-മെയിൽ (finagainpfdhse@gmail.com) മുഖേന അറിയിക്കേണ്ടതാണ്.

