UPDATE : 18.08.2017
സർക്കാർ ജീവനക്കാർക്ക് അനുവദിച്ചിരുന്ന ഉത്സവബത്ത 2750/- രൂപ പ്രകൃതിക്ഷോഭത്തെ തുടർന്നുള്ള ദുരന്തത്തിൽ ജനങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി സ്വീകരിക്കാൻ തീരുമാനമായി.(G.O(P)No.134/2018/Fin Dated 18.08.2018)
ഇതേ തുടർന്ന് സ്പാർക്കിൽ ഫെസ്റ്റിവൽ അലവൻസ് ബിൽ പ്രോസസ്സ് ചെയ്യുന്നതിനുള്ള ലിങ്ക് പിൻവലിച്ചു.
ഓണം ബോണസ് / ഓണം അലവൻസ് സർക്കാർ ജീവനക്കാർക്ക് അനുവദിച്ചിരുന്ന ഉത്സവബത്ത 2750/- രൂപ പ്രകൃതിക്ഷോഭത്തെ തുടർന്നുള്ള ദുരന്തത്തിൽ ജനങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി സ്വീകരിക്കാൻ തീരുമാനമായി.(G.O(P)No.134/2018/Fin Dated 18.08.2018)
ഇതേ തുടർന്ന് സ്പാർക്കിൽ ഫെസ്റ്റിവൽ അലവൻസ് ബിൽ പ്രോസസ്സ് ചെയ്യുന്നതിനുള്ള ലിങ്ക് പിൻവലിച്ചു.
സംസ്ഥാന സർക്കാർ ജീവനക്കാർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മറ്റും ഓണം ബോണസ് / പ്രത്യേക ഉത്സവ ബത്ത അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായി G.O(P)No.124/2018/Fin Dated 08.08.2018
നിലവിൽ പ്രാബല്യത്തിലുള്ള ശമ്പള സ്കെയിൽ അനുസരിച്ച് 31.03.2018 ൽ 26000 രൂപ വരെ (പരിഷ്‌ക്കരിച്ച അടിസ്ഥാന ശമ്പളം + 15% ഡി.എ ) ലഭിക്കുന്ന ജീവനക്കാർക്ക് 2017-2018 ലെ ബോണസ് 4000/- രൂപ ലഭിക്കും.
ബോണസിന് അർഹരല്ലാത്തവർക്ക് 2750/- രൂപ നിരക്കിൽ പ്രത്യേക ഉത്സവ ബത്ത ലഭിക്കുന്നതാണ്.
ഓണം ബോണസ് / പ്രത്യേക ഉത്സവ ബത്ത 14.08.2018 മുതൽ ട്രഷറിയിൽ നിന്നും വിതരണം ആരംഭിക്കും.
ഓണം ബോണസ് ബിൽ പ്രൊസെസ് ചെയ്യുന്നതിന് സാലറി മാറ്റെഴ്സ് മെനു വഴി ബോണസ് കാൽക്കുലേഷൻ ലിങ്കിലെത്തി ക്ലിക്ക് ചെയ്യുക
Salary Matters →Processing →Bonus → Bonus calculation
പ്രത്യേക ഉത്സവ ബത്ത ബിൽ സ്പാർക്കിൽ തയ്യാറാക്കുന്ന വിധം
സര്‍ക്കാര്‍ ഉത്തരവുകള്‍,
ബോണസ്, അലവന്‍സ് ബില്ലുകളിൽ ചേര്‍ക്കേണ്ട സര്‍ട്ടിഫിക്കറ്റുകൾ എന്നിവ താഴെയുള്ള ലിങ്കില്‍
നിന്ന്‍ ഡൌണ്‍ലോഡ് ചെയ്യാം.
ഓണം ബോണസ് ബിൽ സ്പാർക്കിൽ തയ്യാറാക്കുന്ന വിധം ഓണം ബോണസ് ബിൽ പ്രൊസെസ് ചെയ്യുന്നതിന് സാലറി മാറ്റെഴ്സ് മെനു വഴി ബോണസ് കാൽക്കുലേഷൻ ലിങ്കിലെത്തി ക്ലിക്ക് ചെയ്യുക
Salary Matters →Processing →Bonus → Bonus calculation
(Click the image to enlarge)
പ്രത്യേക ഉത്സവ ബത്ത ബിൽ സ്പാർക്കിൽ തയ്യാറാക്കുന്ന വിധം
സ്പാർക്കിൽ
ലോഗിൻ ചെയ്ത ശേഷം സാലറി
മാറ്റെഴ്സ് മെനു വഴി ഫെസ്റ്റിവൽ
അലവൻസ് സബ് മെനുവിൽ
എത്തിച്ചേരുക .
Salary
Matters → Processing →Festival Allowance → Festival Allowance calculation
(Click the image to enlarge)
ഇപ്പോൾ ലഭിക്കുന്ന Festival Allowance processing പേജിൽ DDO Code, Bill Type എന്നിവ
നൽകിയ ശേഷം Select employee ബട്ടൺ ക്ലിക്ക് ചെയ്യുക. അതിനു ശേഷം
ഓണം അലവൻസ് ലഭിക്കുന്നതിന്
അർഹരായവരുടെ നേരെ ഇടതു വശത്തുള്ള
ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്ത
ശേഷം Submit ബട്ടൺ ക്ലിക്ക് ചെയ്യണം.
(Click the image to enlarge)
പ്രോസസ്സിങ്ങിനു ശേഷം ബിൽ പ്രൊസസിങ്ങ് വിജയകരമായി പൂർത്തീകരിച്ചതായി പ്രൊസസിങ്ങ് സ്റ്റാറ്റസിൽ കാണിക്കും
(Click the image to enlarge)
ഓണം അലവൻസ് ബിൽ പ്രിൻറ് എടുക്കുന്ന വിധം .
Salary Matters →Processing →Festival Allowance →Festival Allowance Bill
ONAM FESTIVAL BONUS AND ALLOWANCE 2018 - DOWNLOADS
|




