ഓണം അഡ്വാൻസ്
സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 15000 രൂപ വരെ അനുവദിച്ച് ഉത്തരവായി. (G.O[P] No.122/2018/Fin Dated 08.08.2018). അഡ്വാൻസ് തുക അഞ്ച് തുല്യ മാസ ഗഡുക്കൾ ആയി 2018 September മാസം മുതലുള്ള ശമ്പളത്തിൽ നിന്നും കുറവ് ചെയ്ത് സർക്കാരിലേക്ക് തിരിച്ചടയ്ക്കെണ്ടതാണ് .
ഓണം അഡ്വാൻസ് തുക 14.08.2018 മുതൽ ട്രഷറിയിൽ നിന്നും വിതരണം ആരംഭിക്കും.
ഓണം അഡ്വാന്‍സ് ബിൽ മൂന്നാം ഓണത്തിന് മുന്‍പായി ട്രഷറിയിൽ നിന്ന്‍ പാസ്സാക്കിയിരിക്കണം.
ഓണം അഡ്വാന്‍സ് ബിൽ മൂന്നാം ഓണത്തിന് മുന്‍പായി ട്രഷറിയിൽ നിന്ന്‍ പാസ്സാക്കിയിരിക്കണം.
സര്‍ക്കാര്‍ ഉത്തരവുകള്‍, അഡ്വാന്‍സ്
ബില്ലിൽ ചേര്‍ക്കേണ്ട സര്‍ട്ടിഫിക്കറ്റുകൾ എന്നിവ താഴെയുള്ള ലിങ്കിൽ നിന്ന്‍ ഡൌണ്‍ലോഡ്
ചെയ്യാം.
Salary
Matters → Processing → Onam/Fest.Advance → Onam/Fest.Advance processing.
ഇപ്പോൾ ലഭിക്കുന്ന Festival Advance processing പേജിൽ DDO
Code, Bill Type
എന്നിവ നൽകുക . അപ്പോൾ ജീവനക്കാരുടെ പേര് അഡ്വാൻസ് തുക, ഇൻസ്ടാൾമെൻറ് നമ്പർ , ഇൻസ്ടാൾമെൻറ്തുക എന്നീ തലക്കെട്ടോടു കൂടിയ ഒരു ലിസ്റ്റ് , പേജിൻറെ ഇടതു ഭാഗത്ത്പ്ര ത്യക്ഷമാകും.
ഒരു സ്ഥാപനത്തിൽ തന്നെ വ്യത്യസ്ത തുക അഡ്വാൻസായി ആവശ്യപ്പെടുന്നവർ കാണും. (ഉദാഹരണത്തിന്, 15000 രൂപ അഡ്വാൻസായി ആവശ്യപ്പെടുന്നവർ, 10000 രൂപ അഡ്വാൻസായി ആവശ്യപ്പെടുന്നവർ, 8000 രൂപ അഡ്വാൻസായി ആവശ്യപ്പെടുന്നവർ എന്നിങ്ങനെ ..) പേജിന്റെ വലതു ഭാഗത്ത് ഇങ്ങനെ വ്യത്യസ്ത തുക നൽകി സെറ്റ് ചെയ്യുന്നതിന് സൗകര്യമുണ്ട് . Loan Amount എന്നതിന് നേരെ 15000 എന്ന് ചേർക്കുക (Default ആയി 15000 രൂപയാണ് കിടക്കുന്നത്. അതിനാൽ തുക മാറ്റേണ്ട ആവശ്യമില്ല)
No. of insalment, Instalment amount എന്നിവ നമ്മൾ ചേർക്കേണ്ട. അവ സ്പാർക്കിലെ പ്രോഗ്രാം അനുസരിച്ച് തനിയെ വന്നുകൊള്ളും.
ഇനി 15000 രൂപ ആവശ്യപ്പെട്ട ജീവനക്കാരെ ഇടതു വശത്തെ പട്ടികയിൽ നിന്നും തിരഞ്ഞെടുക്കുക. അതിനു ശേഷം 10000 രൂപ അഡ്വാൻസ് ആവശ്യപ്പെട്ടവരെ ചേർക്കുന്നതിനായി വലതു വശത്ത് ലോണ്‍ എമൌണ്ടിന് നേരെ 10000 എന്ന് ചേർത്ത ശേഷം 10000 വേണ്ട ജീവനക്കാരെ select ചെയ്യുക. അങ്ങനെ വിവിധ തുക അഡ്വാൻസ് ആയി ആവശ്യപ്പെട്ട എല്ലാവരെയും ചേർത്ത ശേഷം ബിൽ പ്രോസെസ്സ് ചെയ്യുന്നതിനായി proceed ബട്ടണ്‍ അമർത്തുക.

ഓണം അഡ്വാൻസ്ബിൽ പ്രിൻറ് എടുക്കുന്ന വിധം .
Salary Matters →Processing →Onam/Fest.Advance →Onam/Fest.Advance Bill Generation
ONAM ADVANCE 2018 - DOWNLOADS
|