കേരളത്തിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്‌ഥാപത്തിൽ 2016 - 2017 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി /പ്ലസ് ടൂ / വി.എച്ച്.എസ്.ഇ
തലത്തിൽ പഠിച്ച് മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ ന്യൂനപക്ഷ
മതവിഭാഗത്തിൽപെട്ടതും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളതുമായ കുടുംബങ്ങളിലെ വിദ്യാർത്‌ഥികൾക്ക്
ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന അവാർഡാണ് "പ്രൊഫസ്സർ ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ്". ഒരു വിദ്യാർത്‌ഥിയ്ക്ക് 10000 രൂപയാണ് സ്‌കോളർഷിപ്പ്
അവാർഡായി നൽകുന്നത്.
Website : dcescholarship.kerala.gov.in/dmw
E-mail : scholarship.mwd@gmail.com
Scholarship Helpdesk No's : 0471 2300524, 2302090
E-mail : scholarship.mwd@gmail.com
Scholarship Helpdesk No's : 0471 2300524, 2302090
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 31.08.2017
യോഗ്യത
1.അപേക്ഷകർ കേരളത്തിൽ പഠിക്കുന്ന സ്‌ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മത വിഭാഗത്തിൽപെട്ടവരായിരിക്കണം.
2. എസ്.എസ്.എൽ.സി / പ്ലസ് ടൂ / വി.എച്ച്.എസ്.ഇ തലത്തിൽ 2016-2017 അദ്ധ്യയന വർഷം എല്ലാ വിഷയങ്ങൾക്കും A+ നേടിയിരിക്കണം.
3. ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെട്ടവരാകണം. (ബി.പി.എൽ അപേക്ഷകരുടെ
അഭാവത്തിൽ ന്യൂനപക്ഷ വിഭാഗത്തിൽ 6 ലക്ഷം രൂപയിൽ താഴെ വാർഷിക
വരുമാനമുള്ളവരെയും പരിഗണിക്കും)
4. അപേക്ഷകർക്ക് SBI യുടെ ഏതെങ്കിലും ശാഖയിൽ
സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
അപേക്ഷ രജിസ്റ്റർ ചെയ്യേണ്ട വിധം
1.
dcescholarship.kerala.gov.in/dmw എന്ന വെബ്‌സൈറ്റിൽ Type of Scholarshipൽ നിന്ന് Prof.Joseph Mundassery Scholarship Award (PJMS)ൽ ക്ലിക്ക് ചെയ്യുമ്പോൾ വലത് വശത്ത് ലഭ്യമാവുന്ന Apply Online ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന STUDENT ONLINE
REGISTRATION പേജിൽ വിവരങ്ങൾ നൽകി SUBMIT ചെയ്യാം. (മറ്റ് സ്കോളർഷിപ്പിനായി ഈ വെബ്‌സൈറ്റിൽ മുൻപ് രജിസ്റ്റർ
ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ലോഗിൻ വിവരങ്ങൾ വച്ച് Candidate Login ചെയ്യാം.
2.
Online Registration പൂർത്തീകരിച്ച് View/Print Application ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷൻ ഫോമിന്റെ print എടുക്കണം.
അപേക്ഷകർ
ഓൺലൈൻ രജിസ്റ്റേഷന് ശേഷം
സ്‌കൂൾ മേലധികാരിയ്ക്ക്
നൽകേണ്ട രേഖകൾ
1.
ഫോട്ടോ പതിച്ച
ഓൺലൈൻ രജിസ്‌ട്രേഷൻ പ്രിൻറൗട്ട്
2.
SSLC/Plus Two/VHSE പരീക്ഷാ
മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
3.
അപേക്ഷകരുടെ
സ്വന്തം പേരിലുള്ള ബാങ്ക്
പാസ്സ് ബുക്കിന്റെ ഒന്നാമത്തെ
പേജിന്റെ പകർപ്പ് . [അപേക്ഷകന്റെ പേര്,അക്കൗണ്ട് നമ്പർ, ബ്രാഞ്ച് കോഡ്, ബ്രാഞ്ചിന്റെ അഡ്രസ്സ് എന്നിവ ഉണ്ടായിരിക്കണം ]
4. ആധാർ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ NPR കാർഡിന്റെ പകർപ്പ്.
5. കുടുംബം BPL ആണെന്ന് തെളിയിക്കുന്നതിന് റേഷൻ കാർഡിന്റെ പകർപ്പ്.
6. നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
7. കമ്മ്യൂണിറ്റി അല്ലെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
8. വരുമാന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ [വില്ലേജ് ഓഫീസർ നൽകിയത്]
PROFFESOR JOSEPH MUNDASSERY SCHOLARSHIP AWARD 2017-2018 - DOWNLOADS
|
No comments:
Post a Comment
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ടൈപ്പ് ചെയ്ത ശേഷം കോപ്പി ചെയ്ത് തിരികെ ഇവിടെ എത്തി കമൻറ് ബോക്സിൽ പേസ്റ്റ് ചെയ്ത് പബ്ലിഷ് ചെയ്യുക.